രാഹുല് ഗാന്ധിക്കെതിരെ പരാതിയുമായി വനിത മാധ്യമപ്രവര്ത്തക

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ പരാതിയുമായി വനിത മാധ്യമപ്രവര്ത്തക. തിങ്കളാഴ്ച ഇന്ത്യ സഖ്യം നടത്തിയ സുപ്രീംകോടതി മാര്ച്ചിനിടെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. ഡല്ഹി ഡി.സി.പിക്ക് നേരിട്ടെത്തി പരാതി നല്കുകയായിരുന്നു. റിച്ചാ പരാശര് എന്ന മാധ്യമപ്രവര്ത്തകയാണ് പരാതി നല്കിയത്.
നേരത്തെ തന്നെ ഈ വനിതാ മാധ്യമപ്രവര്ത്തക രാഹുല് ഗാന്ധിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതി. മാര്ച്ചില് പങ്കെടുത്തവര് തന്നെ തള്ളിമാറ്റിയെന്നും അതിക്രമത്തിനു ശേഷം ഭീഷണിപ്പെടുത്താന് ശ്രമിച്ചുവെന്നും പരാതിയില് പറയുന്നു. രാഹുല് ഗാന്ധിയോട് ചോദ്യങ്ങള് ചോദിക്കാനായി മൈക്ക് നീട്ടിയപ്പോള്, അദ്ദേഹം തോളില് പിടിച്ചു വലിച്ചുവെന്നടക്കം പരാതിയില് പറയുന്നുണ്ട്.



