മാത്യു കുഴൽനാടന് വധഭീഷണി… പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്….

മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പരാതി. മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു ജോൺ ആണ് പൊലീസിനെ സമീപിച്ചത്. സിഎംആർഎൽ–എക്‌സാലോജിക് ഇടപാട് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെ കുഴൽനാടനെതിരെ സാമൂഹികമാധ്യമങ്ങളിൽ ആക്രമണം നടക്കുന്നതായാണ് പരാതിയിലെ ആരോപണം. ഇടതുകേന്ദ്രങ്ങളിൽ നിന്നും വ്യാജ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ നിന്നും എംഎൽഎയ്‌ക്കെതിരെ ഭീഷണിസന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർനടപടികൾ വ്യക്തമല്ല.

Related Articles

Back to top button