വഖഫ് ബോർഡ് പിരിച്ചുവിടാൻ ഉമീദ് നിയമത്തിൽ വ്യവസ്ഥയില്ലെന്ന് വാദം…കെ എസ് ഹംസ ഹൈക്കോടതിയിൽ

കൊച്ചി: പിരിച്ചുവിട്ട വഖഫ് ബോർഡിൻ്റെ ചെയർമാൻ കെ എസ് ഹംസ ഹൈക്കോടതിയിൽ. വഖഫ് ബോർഡ് പിരിച്ചുവിടാൻ ഉമീദ് നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ഹർജിയിൽ കെ എസ് ഹംസ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് വഖഫ് ബോർഡ് പുനഃസംഘടനയെന്നും ഹംസ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് നിയമത്തിലെ 14-ആം വകുപ്പ് പാലിച്ചല്ല പുനഃസംഘടനയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഹർജിയിൽ അവധി ദിനത്തിൽ പ്രത്യേക സിംഗിൾ ബെഞ്ച് വാദം കേട്ടു. ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി.




