കൊല്ലം സിപിഎമ്മിലെ വിഭാഗീയത; തരംതാഴ്ത്തിയ പി.ആർ വസന്തനടക്കം 4 പേരെയും..

വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും തരംതാഴ്ത്തിയ പി.ആർ വസന്തനെ കൊല്ലം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. വി.എസ് പക്ഷക്കാരനായിരുന്ന പി.ആർ വസന്തൻ ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.ആർ വസന്തനും സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയും തമ്മിലുള്ള ചേരിപ്പോരാണ് കൊല്ലത്ത് കടുത്ത വിഭാഗീയതയ്ക്ക് വഴിവെച്ചത്. അതേസമയം സംഘടനാ നടപടിയുടെ പേരിൽ പുറത്താക്കിയ പി രാധാമണി, അഡ്വ. ഗോപൻ, പി കെ ബാലചന്ദ്രൻ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. 10 പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കിയിട്ടുണ്ട്.



