നേതൃത്വം അവഗണിച്ചു; എം രാഘവൻ സിപിഎമ്മിൽ നിന്നും രാജിവച്ചു

കാസർകോട് ജില്ലയിലെ സിപിഎം നേതാവ് എം രാഘവൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. പാർട്ടിയിൽനിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ച് അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. പാർട്ടി നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും രാഘവൻ രാജിവെച്ചു.
ഇന്നലെയാണ് കാസർകോട് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചത്. ജില്ലാ കമ്മറ്റിയിൽ ആറ് ക്ഷണിതാക്കളെ ഉൾപ്പെടുത്തിയെങ്കിലും എം രാഘവനെ ഉൾപ്പെടുത്തിയിരുന്നില്ല. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.

കോടിയേരി ആഭ്യന്തരമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രപവർത്തിച്ചിരുന്നു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് തുടങ്ങി പാർട്ടിയുടെ വിവിധ വർഗബഹുജന സംഘടനകളിലും എം രാഘവൻ പ്രവർത്തിച്ചിരുന്നു.

Related Articles

Back to top button