പിണറായിക്കെതിരെ വൻ നീക്കങ്ങൾ

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻറെ (ഇ ഡി) വൻ നീക്കങ്ങൾ. പിണറായിയുടെ ചോദ്യം ചെയ്യലിന് ഉന്നത ഉദ്യോഗസ്ഥരെത്താനാണ് നീക്കം. ഇ ഡിയുടെ സ്പെഷ്യൽ ഡയറക്ടറക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ദില്ലിയിൽ നിന്ന് കൊച്ചിയിൽ എത്തിയാകും ചോദ്യം ചെയ്യൽ. അതിവേഗത്തിൽ അതീവ ശ്രദ്ധയോടെയാണ് ഇ ഡി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിൻറെ ഭാഗമായാണ് പിണറായിയുടെ വീട്ടിൽ സമൻസ് പതിപ്പിച്ചത്. തപാലിൽ സമൻസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് നേരിട്ട് വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കൈപ്പറ്റിയില്ലെന്നും കിട്ടിയിട്ടില്ലെന്നും പറഞ്ഞ് ഒഴിയാതിരിക്കാനാണ് വീട്ടിൽ സമൻസ് പതിപ്പിച്ചത്. മ്യൂസിയം പൊലിസിനെ വിളിച്ചുവരുത്തിയാണ് നോട്ടീസ് ഒട്ടിച്ചത്. വീട്ടിലെ ചുമരിൽ സമൻസ് പതിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നും ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.



