പ്രിയദർശിനി പദ്ധതി പഠിക്കാൻ വീണ്ടും കമ്മിറ്റി…

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയെക്കുറിച്ച് പഠിക്കാൻ വീണ്ടും കമ്മിറ്റി രൂപീകരിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകളുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്. ആറാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ സുരേഷ് ബാബുവാണ് സമിതി ചെയർമാൻ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, നാറ്റ്പാക്ക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ.ജെ. എന്നിവർ അംഗങ്ങളാണ്. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി.വി.എം. ഷെരീഫാണ് കൺവീനർ.

Related Articles

Back to top button