വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിനുമുന്നിൽ നിന്ന്… പ്രതി പിടിയിൽ

പാലക്കാട്: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. പുതുക്കോട് മണപ്പാടം കണക്കന്നൂർ സ്വദേശി രാജിയെന്ന ഷിജുവാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഈ കേസിലെ മറ്റൊരു പ്രതിയായ തമിഴ്നാട് സ്വദേശി മാതേഷ് നേരത്തെ തന്നെ പിടിയിലായിരുന്നു.

കഴിഞ്ഞ ജൂലൈ 18-നാണ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മണപ്പാടത്തെ വീട്ടിൽ നിന്ന് രാത്രിയോടെ ബൈക്ക് മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നുദിവസത്തിനുള്ളിൽ തന്നെ തമിഴ്‌നാട്ടിൽ നിന്ന് ബൈക്ക് കണ്ടെത്തിയിരുന്നു. ബൈക്ക് കൈവശം വെച്ചിരുന്ന മാതേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മണപ്പാടം സ്വദേശിയായ ഷിജുവാണ് ബൈക്ക് മോഷ്ടിച്ച് തനിക്ക് കൈമാറിയതെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ഷിജുവിനെ കഴിഞ്ഞ ദിവസം മണപ്പാടത്തുനിന്ന് പിടികൂടിയത്. പിടിയിലായ രണ്ടുപേരും മുൻപും നിരവധി കഞ്ചാവ് കേസുകളിലും വാഹനം മോഷണ കേസുകളിലും പ്രതികളാണെന്ന് വടക്കഞ്ചേരി പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button