ഇരുചക്രവാഹനത്തിന് പിറകിൽ കാറിടിച്ച് പ്രമുഖ വ്‌ലോഗർ മരിച്ചു…. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്….

എടക്കാട്: ദേശീയപാത-66 നടാലിൽ ഇരുചക്രവാഹനത്തിന് പിറകിൽ കാറിടിച്ച് വ്‌ലോഗർ ദാരുണമായി മരിച്ചു. ‘ശിവത്തിൽ അനൂപ്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന പടന്നപ്പാലം ‘രാധേയ’ത്തിൽ ശിവത്തിൽ അനൂപ് (36) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന താണ സ്വദേശി ഷബീറിന് സാരമായി പരിക്കേറ്റു.

കണ്ണൂരിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും സ്‌കൂട്ടറും ഒരേ ദിശയിൽ സഞ്ചരിക്കവെ നടാലിന് സമീപം വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തിന് പിറകിൽ അതിവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനൂപും ഷബീറും സർവീസ് റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട കാർ ദേശീയപാതയുടെ അരികിലിടിച്ച് മുൻഭാഗം പൂർണ്ണമായും തകർന്നു. ഈ വഴി പോകുകയായിരുന്ന എടക്കാട് എസ്.ഐ. കെ.പി. നിഷാദും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ഉടൻതന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെങ്കിലും അനൂപിന്റെ ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button