ഇ ഡിയുടെ കേസുകളൊന്നും എവിടേയും എത്താൻ പോകുന്നില്ല…പ്രബീർ പുരകായസ്ത

തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് പ്രതികരണവുമായി മാധ്യമ പ്രവർത്തകനായ പ്രബീര് പുരകായസ്ത. ഇ ഡി എടുക്കുന്ന കേസുകളൊന്നും എവിടേയും എത്താന് പോകുന്നില്ലെന്ന് പറഞ്ഞാണ് പ്രബീര് പുരകായസ്ത പ്രതികരിച്ചത്. നമ്മള് ചെയ്യുന്ന രാഷ്ട്രീയ പ്രവര്ത്തനങ്ങളെ തടയാന് ആണ് കേസുകള് എടുക്കുന്നത്. അപ്പോള് നമ്മള് സ്വയം പ്രതിരോധിക്കുന്നതിലേക്ക് പോകും. നമ്മുടെ കൂടെയുള്ളവരും സമ്മര്ദത്തില് ആകും, അതിനുവേണ്ടിയാണ് കേസുകള് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടക്കെതിരെ സിപിഐഎം നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു പ്രബീർ പുരകായസ്ത.



