ഇന്ദിരയെ വെട്ടി കേന്ദ്രം…സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് മുൻ പ്രധാനമന്ത്രിയുടെ പേര് നീക്കും, പകരം…

ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെൻഷൻ, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ദിരാഗാന്ധിക്ക് പകരം ‘പ്രധാനമന്ത്രി’ (പി.എം) എന്ന പേര് ചേർത്തായിരിക്കും പദ്ധതികൾ ഇനി അറിയപ്പെടുക. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി, വയോജന പെൻഷൻ പദ്ധതി, വിധവ പെൻഷൻ പദ്ധതി എന്നിവയുടെ പേരുകളാണ് ഇത്തരത്തിൽ മാറ്റുന്നത്.

സാമൂഹ്യ സുരക്ഷാ പദ്ധതികൾ അഞ്ചു കൊല്ലത്തേക്ക് കൂടി തുടരാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 53,000 കോടി രൂപയാണ് നീക്കിവെക്കുന്നത്. കൂടാതെ, ഭിന്നശേഷി പെൻഷൻ പദ്ധതിക്കുള്ള മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തി. നിലവിൽ 80% വൈകല്യമുള്ളവർക്ക് മാത്രം നൽകിയിരുന്ന പെൻഷൻ ഇനി മുതൽ 40% വൈകല്യമുള്ളവർക്കും അർഹതയുണ്ടായിരിക്കും. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ജനിക്കുന്നത് മുതൽ തന്നെ ഈ പെൻഷന് അർഹതയുണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button