ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്…

ഇറാനെതിരെ വളരെ പെട്ടെന്ന് തന്നെ ഒരു തീരുമാനം കൈക്കൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ ഒരു പരാജയപ്പെട്ട രാജ്യം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
“അവർക്ക് സമ്പദ്വ്യവസ്ഥയില്ല. 300% പണപ്പെരുപ്പമാണ് അവിടെയുള്ളത്. അവരുടെ കൈവശം പണമില്ല. സൈനികർക്ക് പോലും അവർ ശമ്പളം നൽകുന്നില്ല, മറ്റാർക്കും അവർ പണം നൽകുന്നില്ല,” ട്രംപ് കുറ്റപ്പെടുത്തി. ഇറാനെക്കുറിച്ചുള്ള നിർണായക തീരുമാനം വളരെ വേഗത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസിന്റെ കൈയിലാണെന്നും അവിടെ നിന്ന് ധാരാളം എണ്ണ പുറത്തേക്ക് ഒഴുകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.



