ഇഡിയെ തുറന്ന് കാട്ടാൻ സിപിഎം…നാളെയും മറ്റന്നാളും സെമിനാർ സംഘടിപ്പിക്കും

തിരുവനന്തപുരം: കേന്ദ്ര നീക്കങ്ങൾക്കും ഇഡിക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇഡിക്കെതിരെ രം​ഗത്തെത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിധി ദുരുപയോഗം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും കേസിൽ കുടുക്കാനാണ് നീക്കം നടക്കുന്നത്. ഇഡിക്കെതിരെ സർക്കാർ അപ്പീലിന് പോകണമായിരുന്നുവെന്നും, കോടതി നിലപാടും ഇത് ശരിവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ തുറന്ന് കാട്ടാൻ നാളെയും മറ്റന്നാളുമായി രണ്ട് സെമിനാറുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമായാണ് സെമിനാർ സംഘടിപ്പിക്കുക. ഇഡിയെ ഉപയോഗിച്ച് ഏത് സർക്കാരിനെയും വീഴ്ത്താമെന്നതാണവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button