ഡിവൈഡറിലിടിച്ച ഇലക്ട്രിക് കാറിന് തീപിടിച്ച് അപകടം; നാലുപേർ വെന്ത് മരിച്ചു

ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലുള്ള വിജയവാഡ വെസ്റ്റ് ബൈപാസിൽ ഡിവൈഡറിലിടിച്ച ഇലക്ട്രിക് കാറിന് തീപിടിച്ച് നാലുപേർ വെന്ത് മരിച്ചു. തീപിടുത്തത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണ്.



