അനധികൃത ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു

അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ ഖനനാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ വേങ്ങര പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചേറൂർ സ്വദേശി ജാഫർ (36) അറസ്റ്റിലായി. കണ്ണമംഗലം വില്ലേജിലെ മഞ്ഞേഞ്ഞങ്ങര പെരണ്ടക്കൽ റോഡിൽ കൊട്ടേക്കാട്ട് പറമ്പിലുള്ള ക്വാറിയിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 163 ജെലാറ്റിൻ സ്റ്റിക്കുകളും 235 ഷോക്ക് ട്യൂബുകളുമാണ് പോലീസ് പിടിച്ചെടുത്തത്. കരിങ്കൽ ഖനനത്തിനായി ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളാണ് ഇവയെന്നാണ് വിവരം. ക്വാറിയിൽ അനധികൃതമായി ഖനനം നടത്തുന്നതിനായി ഇവ സൂക്ഷിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

അനധികൃത ക്വാറികളുടെ പ്രവർത്തനവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഖനനവും സംബന്ധിച്ച പരിശോധനകൾക്കിടെയാണ് നടപടി. ആവശ്യമായ അനുമതികളില്ലാതെ ഖനനം നടത്തുന്നതും സ്‌ഫോടകവസ്തുക്കൾ സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

Related Articles

Back to top button