മാവേലിക്കരയിൽ രണ്ടുവയസ്സുകാരൻ ട്രെയിനിടിച്ചു മരിച്ച സംഭവം…അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിനു കേസ്

മാവേലിക്കര: അമ്മയ്ക്കൊപ്പം റെയിൽപ്പാളത്തിനുസമീപംനിന്ന രണ്ടുവയസ്സുകാരൻ ട്രെയിനിടിച്ചു മരിച്ചു. പരിക്കേറ്റ അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിതാണു മരിച്ചത്. അമ്മ അഖില(31)യ്ക്കെതിരേയാണു കേസെടുത്തത്.

ശനിയാഴ്ച വൈകീട്ട് 6.45-ന് ളാഹ റെയിൽവേഗേറ്റിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്കുപോയ ട്രെയിനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. ഇവരെ മാവേലിക്കര ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

അഖില ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ കുട്ടിയെയെടുത്ത് ട്രാക്കിനുനടുവിൽ നിൽക്കുകയായിരുന്നുവെന്നും ട്രെയിൻ അടുത്തുവരുന്നതുകണ്ട് മാറാൻ ശ്രമിച്ചപ്പോൾ അപകടം സംഭവിക്കുകയായിരുന്നെന്നും ആർ.പി.എഫ്. പറഞ്ഞു.

Related Articles

Back to top button