പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‍സി…ഇടത് സംഘടന നേതാവിന്റെ നിയമനം….

തിരുവനന്തപുരം: വിവാദമായ ആസൂത്രണ ബോർഡ് പരീക്ഷയിലെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‍സി. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച ഇടത് സംഘടനാനേതാവ് അരുൺ ജെ പ്രതാപിന്റെ നിയമന ശുപാർശ പിഎസ്‍സി റദ്ദാക്കും. വിവരം ഹൈക്കോടതിയെയും അറിയിക്കും. എന്നാൽ, നിയമനം നടന്നിട്ട് ഒരുവർഷം കഴിഞ്ഞത് കൊണ്ട് അരുൺ ജെ പ്രതാപിനെ പുറത്താക്കിയാൽ നിയമപോരാട്ടത്തിനും സാധ്യതയുണ്ട്.

ഇന്നലെ രാത്രിയാണ് ആസൂത്രണ ബോർഡിലെ വിവാദമായ പിഎസ്‍സി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പിഎസ്‍സി പുറത്ത് വിട്ടത്. പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് പുനർമൂല്യ നിർണയത്തിൽ ഒന്നാം റാങ്ക്. പഴയ പട്ടികയിൽ ഒന്നാമതെത്തി നിയമനം നേടിയ അരുൺ പ്രതാപ് അഞ്ചാമതായി. പത്ത് ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ പിഎസ്‍സി നടത്തിയ ക്രമക്കേട് പഴയ പട്ടികയിലെ മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണന്‍റെ നിയമപോരാട്ടത്തിലൂടെയാണ് വെളിച്ചത്തുവന്നത്.

Related Articles

Back to top button