കേന്ദ്രകമ്മിറ്റിയോഗത്തിന് അവധി നൽകി സി.പി.എം….നേതാക്കൾ ഇന്ന് സമരത്തിന്

മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ്‌കുമാറിനുനേരേ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തിന് ശനിയാഴ്ച അവധിനൽകി. യോഗം നിർത്തിെവച്ച് കേന്ദ്രകമ്മിറ്റിയംഗങ്ങൾ സമരത്തിൽ അണിനിരക്കുമെന്ന് സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി പത്രസമ്മേളനത്തിൽ അറിയിച്ചു.

പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കുകയാണ് മറ്റെന്തിനെക്കാളും മുഖ്യം. പ്രക്ഷോഭം നടക്കുമ്പോൾ അതിൽ പങ്കാളികളാവുകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും അതിനാലാണ് യോഗം മാറ്റിവെക്കുന്നതെന്നും ബേബി പറഞ്ഞു.

Related Articles

Back to top button