മാസപ്പടി-ഹവാല ആരോപണം…പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും….

തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാകും വിജിലൻസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

തിങ്കളാഴ്‌ച എഫ്ഐആര്‍ രജിസ്റ്റർ ചെയ്യും എന്നാണ് വിവരം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് വിജിലൻസ് ഡയറക്ടറേറ്റ് പരിശോധിക്കുകയാണ്. ക്രൈംബ്രാഞ്ച് ഇതേവരെയുളള അന്വേഷണ രേഖകൾ വിജിലൻസിന് കൈമാറിയിട്ടുണ്ട്.

Related Articles

Back to top button