വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കത്തിനശിച്ചു….

തിരുവനന്തപുരം: കോവളത്തിന് സമീപം ആഴാകുളത്ത് വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് വലിയ ശബ്ദത്തോടെ തീപിടിത്തം ഉണ്ടായത്. തൊഴിക്കൽ ഫാത്തിമ മൻസിലിൽ ഉബൈദ്ഖാന്റെ വീട്ടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനും കാറിനുമാണ് തീപിടിച്ചത്. രാവിലെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്.
ബൈക്കിൽ നിന്നും ആളിക്കത്തിയ തീ സമീപത്തു പാർക്ക് ചെയ്തിരുന്ന കാറിലേക്കും പടർന്നതോടെ രണ്ട് വാഹനങ്ങളും കത്തുകയായിരുന്നു. വെള്ളമൊഴിച്ച് തീയണയ്ക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും സാധ്യമാകാതിരുന്നതോടെ ഫയർഫോഴ്സിനെ വിളിച്ചു. വിഴിഞ്ഞത്ത് നിന്നും ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബൈക്കിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതാകാം അപകട കാരണമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ബൈക്ക് പൂർണമായും കത്തി. കാറിന്റെ മുൻഭാഗവും കത്തി.



