നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു; തീരുമാനം..

പ്രതിഷേധം ശക്തമായതോടെ നാട്ടികയിലെ ടോൾ പിരിവ് നിർത്തിവെക്കാൻ പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ നിർദേശം നൽകി. കൊടുങ്ങല്ലൂർ – കപ്രിക്കാട് സ്ട്രെച്ചിൽ സർവീസ് റോഡിൻറെയും പാലത്തിൻറെ അപ്രോച്ച് റോഡിൻറെയും പണി പൂർത്തിയായിട്ടില്ല. ഇപ്പോൾ ടോൾ തുടങ്ങിയാൽ ഈ മേഖലയിൽ ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന് കലക്ടറുടെയും പൊലീസിൻറെയും റിപ്പോർട്ട് ഉണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് ടോൾ പിരിവ് താത്കാലികമായി നിർത്തിവെക്കാൻ മന്ത്രി പി കെ ബഷീർ നിർദേശം നൽകിയത്.




