വിൽപനയ്ക്ക് സൂക്ഷിച്ചത് എംഡിഎംഎയും കഞ്ചാവും….തൂഫാനിൽ കുടുങ്ങി യുവാവ്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചേർത്തല കെആർ പുരം വാലേഴത്ത് വെളിയിൽ ദർശനെ (29) ആണ് ഉളവയ്പ്പ് ഭാഗത്തുവെച്ച് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപനയ്ക്കായി കൈവശം സൂക്ഷിച്ച 1.710 ഗ്രാം എംഡിഎംഎയും 44.840 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു ടി കെ പ്രദീപ് ഐപിഎസിന്റെ നിർദേശപ്രകാരം നടത്തിയ പട്രോളിങ്ങിനിടയിലാണ് അറസ്റ്റ്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഓഫീസർ പി ടി ലിജിമോളിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുനിൽ രാജൻ, സിവിൽ പൊലീസ് ഓഫീസർമാരായ കിങ് റിച്ചാർഡ്, സിനോ, സാലി, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



