പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് 10,000 മോഷണം…. മണിക്കൂറുകൾക്കകം….

കണ്ണൂർ: തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാ മസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനെയാണ് തലശ്ശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ 11.20ഓടെയാണ് മോഷണം നടന്നത്. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുന്ന ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
ഏകദേശം 10,000 രൂപയാണ് പ്രതി കവർന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോഷണം നടത്തിയത് കടന്നപ്പള്ളി സ്വദേശി സൈഫുദ്ദീനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പള്ളൂർ ഭാഗത്തുനിന്നാണ് ഇയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് സൈഫുദ്ദീനെന്ന് പൊലീസ് അറിയിച്ചു. മോഷണം നടന്നതിന് പിന്നാലെ തന്നെ പ്രതിയെ പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് തലശ്ശേരി പൊലീസ്.



