ഗ്യാനേഷിന് സുപ്രീം കോടതിയിൽ വമ്പൻ തിരിച്ചടി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽ വമ്പൻ തിരിച്ചടി. ഗ്യാനേഷ് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം സിക്സിൽ (Form 6) മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകിയിരുന്നെന്ന ഗ്യാനേഷിൻറെ വാദം തള്ളിയ കോടതി, ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ഫോം സിക്സിലെ മാറ്റത്തിന് അനുമതി നൽകിയിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് ഉത്തരവ്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം കോടതി പരിശോധിക്കുമെന്നും, ഇലക്ഷൻ കമ്മീഷണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശനമായി ഇടപെടൽ നടത്തുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷൻ മുന്നറിയിപ്പ് നൽകി. എസ് ഐ ആർ മരവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയും കോടതി കേൾക്കുമെന്ന് വ്യക്തമാക്കി.

Related Articles

Back to top button