മെസിയുടെ പേരിലെ തട്ടിപ്പ്….സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് യു.ഷറഫലിയെയും പ്രതി ചേർത്തേക്കും

തിരുവനന്തപുരം: ലിയോണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയെയും പ്രതി ചേർത്തേക്കും. യു.ഷറഫലിക്കെതിരെയും തെളിവുണ്ടന്നും കരാറിൽ ഷറഫലി ഒപ്പിട്ടത് ഗൂഡാലോചനയുടെ ഭാഗമെന്നും എസ്ഐടി. ചോദ്യം ചെയ്യലിൽ ഷറഫലി നൽകിയ മൊഴികളിൽ വൈരുദ്ധ്യമെന്നും വിലയിരുത്തൽ. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് താൻ സാക്ഷിയായിട്ടാണ് ഒപ്പിട്ടതെന്നാണ് ഷറഫലി പറഞ്ഞിരുന്നത്.



