ആർ. ശ്രീലേഖയുടെ രാജി; രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്ക്, രാജി ലഭിച്ചിട്ടില്ലെന്ന്… 

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ രാജി വച്ചുവെന്ന വിവരം പുറത്തുവരുന്നത് വാർഡിന്റെ വാട്സ്അപ്പ് ഗ്രൂപ്പ് വഴിയാണ്. മേയർ വി.വി. രാജേഷിന് സെപ്റ്റംബർ 30ന് രാജി സമർപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാട്സ്അപ്പ് സന്ദേശം. അതേസമയം, ആർ ശ്രീലേഖയുടെ രാജിയിൽ മേയർ വിവി രാജേഷ് പ്രതികരിച്ചു. അസൗകര്യങ്ങൾ സൂചിപ്പിച്ച് ശ്രീലേഖയുടെ കത്ത് കിട്ടിയെന്ന് മേയർ മാധ്യമങ്ങളോട് വ്യക്തമാക്കി. രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കാണ്. മറ്റ് രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദം ഉള്ളതായി തോന്നുന്നില്ലെന്നും മേയർ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെന്ന് പറയുന്നത് വീഴ്ചയല്ലല്ലോ എന്നും മേയർ കൂട്ടിച്ചേർത്തു.

Back to top button