കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: വിടുതൽ ഹർജിയുമായി സിപിഐഎം നേതാക്കൾ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വിടുതൽ ഹർജിയുമായി സിപിഐഎം നേതാക്കൾ. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കൾ കോടതിയെ സമീപിച്ചിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ 83 പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ടിയാൽ തെളിവുണ്ടെന്ന് കനൂർ പിഎംഎൽഎ കോടതി കണ്ടെത്തിയിരുന്നു

സിപിഎം നേതാക്കളായ എ.സി. മൊയ്തീൻ, എം.എം. വർഗീസ്, കെ.എസ്. രാധാകൃഷ്ണൻ അടക്കമുള്ളവർ കേസിൽ ഇതിനോടകം ജാമ്യം എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ വിടുതൽ ഹർജി നൽകിയത്. കേസിൽ 64-ാം പ്രതിയാണ് സിപിഐഎം പാർട്ടി. പാർട്ടിക്ക് വേണ്ടി സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയാണ് വിടുതൽ ഹർജി നൽകിയിട്ടുള്ളത്. അതേസമയം, സിപിഎം നേതാക്കളുടെ വിടുതൽ ഹർജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമായി എതിർക്കും. തട്ടിപ്പിലൂടെ കണ്ടെത്തിയ പണം പാർട്ടി ഓഫീസ് നിർമ്മിക്കാൻ ഉപയോഗിച്ചെന്നും, കമ്മീഷൻ ഇനത്തിലും പണം ലഭിച്ചിട്ടുണ്ടെന്നും ഇഡി കോടതിയിൽ സമർപ്പിക്കുന്ന എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കും. 2012-13 കാലയളവിൽ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്കിൽ കോടികളുടെ വായ്പാക്രമക്കേടുകൾ നടത്തി എന്നാണ് പിഎംഎൽഎ കേസ്.

Related Articles

Back to top button