കെ എം ഷാജിക്കെതിരെ പരാതി നൽകി ഡിവൈഎഫ്ഐ…

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ. സ്വകാര്യ വാഹനത്തില്‍ നിയമവിരുദ്ധമായി ദേശീയപതാക, കേരള സ്റ്റേറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിച്ചത് അന്വേഷിക്കണമെന്നാണ് പരാതി. മോട്ടോര്‍ വാഹന നിയമങ്ങളുടെയും കേന്ദ്ര-സംസ്ഥാന ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമെന്ന് പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ ഫയലുകളുടെയും ലോഗ് ബുക്കുകളുടെയും വിശദമായ പരിശോധന നടത്തണമെന്നാണ് ആവശ്യം. KL-78-A-0009 നമ്പര്‍ വാഹനം മോട്ടോര്‍ വാഹന വകുപ്പ് വിളിച്ചുവരുത്തി പരിശോധിക്കണമെന്നും ആവശ്യമുന്നയിച്ചു. ഡിവൈഎഫ്‌ഐ നേതാവ് സരീഷ് പൂമരം ആണ് പരാതി നല്‍കിയത്.

Related Articles

Back to top button