വിവാഹ വാഗ്ദാനം നൽകി 3.93 ലക്ഷം രൂപ തട്ടി; ആർമി ഉദ്യോഗസ്ഥനെന്ന വ്യാജേന..

വിഴിഞ്ഞത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 3.93 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. ആർമി ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശി 32 കാരനായ ശ്രീജിത്താണ് അറസ്റ്റിൽ ആയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയുമായി പരിചയപ്പെട്ടത്. ആർമി യൂണിഫോമിലുള്ള ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ നഗ്‌നചിത്രങ്ങളും ഇയാൾ കൈവശപ്പെടുത്തിയതായി വിഴിഞ്ഞം സ്വദേശിനി പൊലീസിൽ പരാതി നൽകി.

Related Articles

Back to top button