യുവതിയുമായി പരിചയപ്പെട്ടത് സൈനികനെന്ന് കള്ളം പറഞ്ഞ്; ന​ഗ്നഫോട്ടോ കൈക്കലാക്കിയത് വിവാഹ വാ​ഗ്ദാനം നൽകിയും; ഇതിനിടെ..

സൈനിക ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെട്ടു. പിന്നാലെ വിവാഹവാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ 32കാരൻ അറസ്റ്റിൽ. നെയ്യാറ്റിൻകര ഊരുട്ടുകാല ദേവി ക്ഷേത്രത്തിന് സമീപം രോഹിണി നിവാസിൽ അമൽ ശിവകുമാർ എന്ന ശ്രീജിത്തിനെയാണ് (32) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

ആർമിയിൽ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി സമൂഹമാധ്യമത്തിലൂടെ വിഴിഞ്ഞം സ്വദേശിനിയായ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്. സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പരിചയപ്പെട്ടതിന് പിന്നാലെ വാട്ട്‌സ്ആപ്പ് വഴി നിരന്തരം സംസാരിച്ച് യുവതിയുടെ വിശ്വാസം നേടിയെടുത്തു. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. ഇതിന് പിന്നാലെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് പല ഘട്ടങ്ങളിലായി യുവതിയിൽ നിന്ന് 3,93,000 രൂപ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റിയെന്നാണ് പരാതി

Related Articles

Back to top button