ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റ് ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യം

കേരളത്തിൽ ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തിന് ദേശീയതലത്തിൽ പുതിയ ഉത്തരവാദിത്തം. ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ഡൽഹിയിലെ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക ചുമതലയേൽക്കൽ. ഇതിന് മുന്നോടിയായി കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി നിവേദിത കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

സ്ത്രീകളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ നിവേദിതയുടെ വിവിധ മേഖലകളിലെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താനാകുമെന്ന് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ വ്യക്തമാക്കി.

നിയമം, ഭരണനിർവഹണം, മാനവവിഭവശേഷി, ധനകാര്യം തുടങ്ങിയ വിവിധ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമാണ് നിവേദിതയ്ക്കുള്ളത്. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽ.എൽ.എം., മംഗളൂരു സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി., ഐ.സി.എഫ്.എ.ഐ സർവകലാശാലയിൽ നിന്ന് മാനവവിഭവശേഷിയിൽ എം.ബി.എ. എന്നിവ നേടിയിട്ടുണ്ട്.

Related Articles

Back to top button