വിദ്യാർഥികൾക്ക് ആശ്വാസം ; ഇ-ഗ്രാൻഡ് പോർട്ടലിലെ..

എസ്ടി, ഒഇസി വിദ്യാർഥികൾക്ക് ഇ-ഗ്രാൻഡ് ലഭിക്കുന്നതിലുണ്ടായിരുന്ന സാങ്കേതിക പ്രശ്നം പരിഹരിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി വിദ്യാർഥികൾ നേരിട്ടിരുന്ന പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായത്. ആദിവാസി വിഭാഗമുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിനായി സർക്കാർ നൽകിവരുന്ന ഇ-ഗ്രാൻഡ് ഒമ്പത് വർഷമായി മുടങ്ങിയിരുന്നു. ഇ-ഗ്രാൻഡ് പോർട്ടലിൽ സ്കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ എസ്ടി, ഒഇസി വിഭാഗങ്ങൾ ഓപ്ഷനിൽ ഉൾപ്പെടുത്തിയിരുന്നില്ല.

പരാതി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി ബിജേഷ് പറഞ്ഞു. നിലവിൽ ഇ-ഗ്രാൻഡിന് അപേക്ഷിക്കേണ്ട സമയമായതിനാൽ വേഗത്തിൽ പ്രശ്നം പരിഹരിച്ചത് വിദ്യാർഥികൾക്ക് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button