മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് അക്രമം. ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കല്ലുകൊണ്ടും, കൈകൊണ്ടും വാഹനത്തിന് ഇടിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. അതേസമയം മന്ത്രി ഒ.ജെ. ജനീഷിന്റെ സുരക്ഷ പോലീസ് വർധിപ്പിച്ചിട്ടുണ്ട്. മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും അധികമായി പോലീസിനെ വിന്യസിക്കും.
പൊതു പരിപാടികളിൽ പ്രതിഷേധത്തിന് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്. മന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ഓഫീസിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം യാത്രകളിലും പോലീസ് സാന്നിധ്യം വർധിപ്പിക്കും.




