കേരളത്തിലെ റോഡ് വികസനത്തിന് മാസ്റ്റർ പ്ലാൻ….പഠനത്തിനായി പ്രത്യേക സമിതിയെ നിയോ​ഗിച്ച് മന്ത്രി പി കെ ബഷീർ….

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകളുടെ വികസനം, ഫ്ലൈഓവർ നിർമാണം, പുതിയ ബൈപ്പാസുകൾ ഉൾപ്പെടെയുള്ള റോഡ് വികസന പദ്ധതികൾ ശാസ്ത്രീയമായി പഠിച്ച് മുൻഗണന നിശ്ചയിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നൽകിയതായി മന്ത്രി പി .കെ. ബഷീർ അറിയിച്ചു. നിലവിലുള്ള റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥയും ഭാവിയിലെ ഗതാഗത ആവശ്യങ്ങളും വിലയിരുത്തി വികസന പദ്ധതികളുടെ സമഗ്ര പട്ടിക തയ്യാറാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.

നിലവിലുള്ള റോഡ്-പാലം ശൃംഖല സമഗ്രമായി വിലയിരുത്തി ആവശ്യമായ നവീകരണ, മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ കണ്ടെത്തുകയും അവയ്ക്ക് മുൻഗണന നിശ്ചയിക്കുകയും ചെയ്യും. ജംഗ്ഷനുകൾ, ഫ്ലൈ ഓവർ, ബൈപാസ് പദ്ധതികളുടെ സമഗ്ര പട്ടികയും പ്രവർത്തന മാതൃകയും തയ്യാറാക്കുകയാണ് പ്രധാന ഉത്തരവാദിത്വം. എ ഷാജഹാൻ ചെയർമാനും പി.ഡബ്ല്യുഡി അഡീഷണൽ സെക്രട്ടറി വി ആർ വിനോദ് കൺവീനറുമായ സമിതിയിൽ പി.ഡബ്ല്യുഡിയിലെ റോഡ്‌സ്, ബ്രിഡ്ജസ്, ഡിസൈൻ വിഭാഗങ്ങളിലെ ചീഫ് എഞ്ചിനീയർമാർ, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് മാനേജിങ് ഡയറക്ടർ, കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്, തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീയറിങ് വിഭാഗം എന്നിവയുടെ പ്രതിനിധികളും ഉണ്ടാകും.

Related Articles

Back to top button