ഓപ്പറേഷനായി തീയറ്ററിൽ കയറ്റി മണിക്കൂറുകൾക്ക് ശേഷം ഡോക്ടറില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചു; തുടയെല്ലുപൊട്ടിയ വയോധികക്ക്..

കോഴിക്കോട് മെഡിക്കൽ കോളേജിൽ വയോധികയ്ക്ക് ചികിത്സ ലഭിക്കാത്തതായി പരാതി. ഡോക്ടർമാരില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്നാണ് പരാതി. തുടയെല്ല് പൊട്ടിയ വയോധികയ്ക്ക് 10 ദിവസത്തോളം ആശുപത്രിയിൽ തുടരേണ്ടി വന്നുയെന്നും പറയുന്നു.

ഓപ്പറേഷനായി തീയറ്ററിൽ കയറ്റി മണിക്കൂറുകൾക്ക് ശേഷം ഡോക്ടറില്ല എന്ന് പറഞ്ഞ് അവരെ തിരിച്ചയയ്ക്കുകയായിരുന്നു. ഉള്ളിയേരി സ്വദേശിനി ദേവിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. എക്സ് റേ എടുത്തശേഷം എല്ലിന് പൊട്ടലില്ലെന്ന് പറഞ്ഞ് വാർഡിലേക്ക് വിടുകയായിരുന്നു. വാർഡിൽ എത്തിയപ്പോൾ ഡോക്ടർ എല്ലിന് പൊട്ടലുണ്ടെന്ന് മാറ്റി പറയുകയും ചെയ്തു. തുടർന്ന് ദിവസങ്ങൾക്ക് ശേഷം അടുത്ത ദിവസം ശസ്ത്രക്രിയ നടത്താനായി തലേന്ന് വൈകിട്ട് മുതൽ ഭക്ഷണം കൊടുക്കരുത് എന്ന് ബന്ധുക്കളോട് പറഞ്ഞു.

എന്നാൽ ഓപ്പറേഷന് കയറ്റിയ ശേഷം ഡോക്ടർ ഇല്ലാത്തതിനാൽ അടിയന്തര സ്വഭാവത്തിലുള്ള ശസ്ത്രക്രിയകൾ മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. അടുത്ത ദിവസവും ശസ്ത്രക്രിയ ചെയ്യാം എന്ന് പറഞ്ഞെങ്കിലും വീണ്ടും മാറ്റിവച്ചു. എല്ലു പൊട്ടൽ പോലെ ചെറിയ പ്രശ്നങ്ങൾക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്യാനാകില്ല എന്നായിരുന്നു അധികൃതരുടെ പ്രതികരണമെന്നും രോഗിയുടെ ബന്ധുക്കൾ പറഞ്ഞു.

11 ദിവസങ്ങൾക്കുള്ളിൽ ഇൻജെക്ഷൻ നൽകുകയല്ലാതെ മറ്റു ചികിത്സയൊന്നും നൽകിയിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ നിന്ന് എഴുതി വാങ്ങിയ ഇവർ ദേവിയെ സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മറ്റൊരു സംഭവത്തിൽ ഇടുക്കിയിൽ കഴുത്തിലെ അലര്‍ജിക്ക് ചികിത്സ തേടിയെത്തിയ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഇടുക്കി മെഡിക്കൽ കോളേജിലിനെതിരെ 21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. ആശുപത്രിയിലെ ഫാർമസിയിൽ നിന്നാണ് ഈ മരുന്ന് ലഭിച്ചത്. ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്.

കുഞ്ഞിന് മരുന്ന് പുരട്ടുന്നതിന് മുൻപ് രക്ഷിതാക്കൾ കാലാവധി പരിശോധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായതെന്നാണ് കുടുംബം പറയുന്നത്. 2024 ജൂണില്‍ നിര്‍മ്മിച്ച് രണ്ട് വര്‍ഷം കാലാവധിയുണ്ടായിരുന്ന ഓയിന്റ്‌മെന്റാണ് ആശുപത്രിയിൽ ഫാർമസിയിൽ നിന്നും നല്‍കിയത്.

Related Articles

Back to top button