പ്രതിഷേധം ശക്തമാകുന്നു; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം, കൂടുതല്‍ പോലീസുകാരെ വിന്യസിക്കണമെന്ന്…

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ ബിജെപിയും, യുവമോർച്ചയും പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. എന്നാൽ യാത്രയിൽ അകമ്പടിയായി എസ്‌കോര്‍ട്ട്, പൈലറ്റ് വാഹനങ്ങള്‍ മാത്രമാണുണ്ടാകുക. സംസ്ഥാനത്തെ മറ്റുമന്ത്രിമാരുടെ സുരക്ഷ കൂട്ടാനും തീരുമാനമമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. 

Related Articles

Back to top button