നടി മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ…

തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ഇന്ന് കോടതിക്ക് മുൻപിൽ വിശദീകരണം നൽകും. ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയായും ഇതേ പരാതിയിൽ കോടതിയിൽ ഇന്ന് വിശദീകരണം നൽകും. എറണാകുളം മുൻസിഫ് കോടതിയിയാണ് മഞ്ജു വാര്യരുടെ മാനനഷ്ട കേസിലെ ഉപഹർജിയിൽ വിശദീകരണം കേൾക്കുന്നത്. അതേസമയം, സനൽ കുമാർ ശശിധരനെതിരെ മഞ്ജു നൽകിയ മാനനഷ്ട കേസ് വരുന്ന അഞ്ചാം തീയതി കോടതി പരിഗണിക്കും.
സംവിധായകൻ സമൂഹമാധ്യമങ്ങളിൽക്കൂടി തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതായി മഞ്‌ജു വാര്യർ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും നടി ആവശ്യപ്പെട്ടു. സനല്‍ കുമാര്‍ ശശിധരന്‍ കൂടാതെ, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയെ രണ്ടാം പ്രതിയാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ സനല്‍ കുമാര്‍ ശശിധരൻ അപകീർത്തിപ്പെടുത്തിയതിന് മഞ്ജു വാര്യർ നേരത്തെ കേസ് നൽകിയിരുന്നു.
മഞ്‌ജു വാര്യർ സെക്‌സ് റാക്കറ്റിൻ്റെ പിടിയിലാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം നടത്തിയിരുന്നു സനല്‍. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ തെരുവിൽ വച്ചാണ് സനൽ കുമാറിൻ്റെ പ്രതിഷേധസമരം. എന്നത് പിന്നീട് സനൽ നിരാഹാരം അവസാനിപ്പിച്ചിരുന്നു.



