കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി… അഡ്ഹോക് കമ്മിറ്റികളും…

കൊച്ചി: കേരള പൊലീസ് സംഘടനാ പുനഃക്രമീകരണത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വൻ തിരിച്ചടി. പൊലീസ് സംഘടനകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഘടനാ പ്രവർത്തനം നടത്താൻ പൊലീസ് ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെന്നും, അത് ഭരണഘടനാപരമായ അവകാശമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

പൊലീസിൽ സംഘടനാ പ്രവർത്തനം സർക്കാരിന്റെ ഔദാര്യമല്ലെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(സി) പ്രകാരം സംഘടന രൂപീകരിക്കാനും അതിൽ പ്രവർത്തിക്കാനുമുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ വാദം ഉന്നയിച്ചുകൊണ്ട് പുനഃക്രമീകരണത്തെ അനുകൂലിച്ച് അഡ്ഹോക് കമ്മിറ്റിയംഗം ജി.ആർ. അജിത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നൽകിയ ഹർജികൾ അംഗീകരിച്ചാണ് കോടതിയുടെ നടപടി. അസോസിയേഷനുകൾ പിരിച്ചുവിട്ട് സർക്കാർ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റികളുടെ ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്. പൊലീസിലെ സംഘടനകൾ പുനഃക്രമീകരിക്കാനോ നിർത്തലാക്കാനോ സർക്കാരിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

സംഘടനകൾ നിലനിർത്തണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ വിദഗ്ധ നിർദ്ദേശത്തിന് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിച്ചതെന്ന് കോടതി വിമർശിച്ചു. അംഗങ്ങളുടെ അനുമതിയില്ലാതെ ബൈലോ ലംഘിച്ച് അംഗത്വ മാനദണ്ഡങ്ങളിൽ സർക്കാർ ഇടപെട്ടത് സംഘടനാ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. കൂടാതെ, സംഘടനകളുടെ അംഗീകാരം റദ്ദാക്കുന്നതിന് മുൻപ് ന്യായമായ മറുപടി നൽകാനുള്ള അവസരം പോലും നൽകിയിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

Related Articles

Back to top button