സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം റെക്കോര്‍ഡ് സ്ഥാപിച്ച് വിരാട് കോലി…

സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിന്നാലെ ഏകദിനത്തില് 15,000 റണ്‍സ് ക്ലബ്ബില്‍ കയറി വിരാട് കോലി. അന്താരാഷ്ട്ര പട്ടികയില്‍ ആറാമത്തെയും ഇന്ത്യയില്‍ രണ്ടാമത്തെ താരമായും ആണ് കോലി റെക്കോര്‍ഡ് ഇട്ടത്. ഞായറാഴ്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലാണ് കോലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടത്.
വെസ്റ്റ് ഇന് ഡീസിനെതിരായ മത്സരത്തില് 15,000 റണ്‍സ് നേടാന്‍ 59 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. 15,000 റണ്‍സോ അതില്‍ കൂടുതലോ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ എലൈറ്റ് പട്ടികയിലാണ് 37 കാരനായ താരം ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്.



