ജിജി തോംസന്റെ വെളിപ്പെടുത്തൽ; ബിജെപിയുടെ മൗനം….

ജിജി തോംസന്റെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ കേരള ബിജെപി നേതൃത്വം. ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചിരുന്നു എന്ന ജിജി തോംസണിന്റെ വെളിപ്പെടുത്തൽ ഇന്നലെയാണ് പുറത്തു വിട്ടത്. വെളിപ്പെടുത്തൽ ദേശീയതലത്തിൽ വരെ ചർച്ചയായെങ്കിലും വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ ബിജെപി നേതാക്കൾ തയ്യാറായിട്ടില്ല.

അതേസമയം, ജിജി തോംസന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗം അനൗദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറും ജിജി തോംസണും തമ്മിലുള്ളത് സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായിരിക്കാമെന്ന തരത്തിൽ ലഘൂകരിക്കാനാണ് നേതാക്കൾ ശ്രമിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Related Articles

Back to top button