ക്ഷേത്രഭരണത്തിലേക്ക് സിപിഎം പ്രവർത്തകർ; നിർണായക തീരുമാനം

ക്ഷേത്ര ഭരണസമിതികളിലും സമുദായ സംഘടനകളിലും സിപിഎം പ്രവർത്തകർക്ക് ഇനി സജീവമായി ഇടപെടാം. പാർട്ടി അംഗങ്ങൾ ഇത്തരം സമിതികളിൽ ഭാരവാഹികളാകുന്നതിനുള്ള വിലക്ക് നീക്കാൻ നേതൃത്വം തീരുമാനിച്ചു. വർഗീയ സംഘടനകൾ സമുദായ മേഖലകളിൽ പിടിമുറുക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ സമീപനമെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചയിൽ നേതൃത്വം വ്യക്തമാക്കിയത്.
വിശാല ജില്ലാ കമ്മിറ്റി യോഗത്തിലാണ് ക്ഷേത്ര ഭരണത്തിലും സമുദായ സംഘടനകളിലും പാർട്ടി പ്രവർത്തകരുടെ പങ്കാളിത്തം സംബന്ധിച്ച് നിർണായക ചർച്ച നടന്നത്. എന്നാൽ സമുദായ പ്രമാണിമാർക്ക് പിന്നാലെ പാർട്ടി പോകുന്ന സാഹചര്യം ഉണ്ടാകരുതെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. നേതാക്കളുടെ പ്രവർത്തനശൈലിയെയും ചില പ്രതിനിധികൾ വിമർശിച്ചു.



