റിയാദിലേക്ക് ഹൂതി ഡ്രോൺ-മിസൈൽ ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണശ്രമം. തലസ്ഥാനമായ റിയാദിനെയും ഖമീസ് മുഷൈത്തിനെയും ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ഡ്രോണുകളും മിസൈലുകളും സൗദി വ്യോമപ്രതിരോധ സേന വെടിവച്ചിട്ടതായി സൗദി അധികൃതർ അറിയിച്ചു. ആക്രമണശ്രമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം, ഹൂതികളിൽനിന്നുള്ള സുരക്ഷാഭീഷണി ചർച്ച ചെയ്യാൻ സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ രാജ്യങ്ങളിലെ സൈനികമേധാവികൾ റിയാദിൽ യോഗം ചേർന്നു. മേഖലയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും പ്രതിരോധ സഹകരണവും യോഗത്തിൽ വിലയിരുത്തി. പരസ്പര സൈനിക സഹായം ഉറപ്പാക്കുന്ന പ്രതിരോധ സഹകരണ കരാറിൽ മൂന്നു രാജ്യങ്ങളും കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു.

ഇതിനിടെ, ഹോർമുസ് കടലിടുക്ക് ഏഴു ദിവസത്തിനകം തുറക്കണമെന്ന ഇറാന്റെ നിർദേശം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയത് പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കി. ഇറാനെതിരായ യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹോർമുസ് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ചത്.

Related Articles

Back to top button