കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം….മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കിടയിലും പരിശീലനത്തിനിറങ്ങി ടീം ഇന്ത്യ

തിരുവനന്തപുരം: മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കിടയിലും പരിശീലനത്തിനിറങ്ങി ടീം ഇന്ത്യ. വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തി. മത്സരത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് കാര്യവട്ടത്ത് ചൂടേറുകയാണ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ താരങ്ങള്‍ എത്തിയതോടെ പരിശീലനത്തിനും ആവേശമാണ്.
രണ്ട് മുഖങ്ങളിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ മുഴുവന്‍. വിരാട് കോഹ്ലിയും, രോഹിത് ശര്‍മ്മയും. രണ്ട് പേരുടെയും കേരളത്തിലെ അവസാന അന്താരാഷ്ട്ര മത്സരം ആകുമോ എന്നാണ് ആരാധകരുടെ ആകാംഷ. ഗ്രൗണ്ടിലെത്തിയ കോഹ്ലി പരിശീലനത്തില്‍ സജീവമായി. ബാറ്റിംഗ് പരിശീലനത്തിനൊപ്പം കളത്തിലെ നീക്കങ്ങളും കൂടുതല്‍ കൃത്യമാക്കാനായിരുന്നു ശ്രമം. രോഹിത് ശര്‍മയും പരിശീലനത്തിനിറങ്ങി.




