വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു. വാൽപ്പാറ അപ്പർപറളിയിൽ തോട്ടം തൊഴിലാളികളായ ഗുരുസ്വാമി – നാഗജ്യോതി ദമ്പതികളുടെ മകൻ ഭീഷിതനെയാണ് പുലി ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴം വൈകീട്ടായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി പിടികൂടുകയും 15 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. പുലി കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാഗജ്യോതി ബഹളം വച്ചു. തുടർന്ന് തോട്ടം തൊഴിലാളികൾ എത്തിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പ്രദേശത്ത് പുലിയുടെ ആക്രമണം നിത്യ സംഭവമായി മാറുകയാണ്. പലരും തലനാരിഴയ്ക്കാണ് പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്.

Related Articles

Back to top button