സ്ത്രീവിരുദ്ധ പരാമർശവുമായി സിപിഎം നേതാവ് കെ പി ഉദയഭാനു

സ്ത്രീവിരുദ്ധ പരാമർശവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. പൊലീസുകാർക്ക് കൈക്കരുത്തുണ്ടെങ്കിൽ വീട്ടിലെ സ്ത്രീകളെ തല്ലണമെന്നും നാട്ടുകാരെ തല്ലാൻ ഉള്ളതല്ല കൈക്കരുത്തെന്നുമായിരുന്നു പരമാർശം. പന്തളത്തെ സിപിഎം പൊലീസ് സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു പരാമർശം. `പൊലീസുകാർക്ക് കൈക്കരുത്ത് ഉണ്ടെങ്കിൽ വീട്ടിൽ പെണ്ണുമ്പുള്ളമാരില്ലേ, അവരെ തല്ലണം. നാട്ടുകാരെ തല്ലാൻ ഉള്ളതല്ല കൈക്കരുത്ത്. നിങ്ങളെക്കാൾ കൈക്കരുത്തുള്ളവർ ഇപ്പുറത്തുണ്ട് എന്നുള്ളത് ഓർമ്മവേണം’- ഇതായിരുന്നു പ്രസംഗത്തിനിടെ ഉദയഭാനു നടത്തിയ പരമാർശം.
