കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥനെ തടവുകാർ ആക്രമിച്ചു; കഴുത്തിനു പിടിച്ച് ശ്വാസം മുട്ടിച്ചെന്ന്..

കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥനെ തടവുകാർ ആക്രമിച്ചു. ഉദ്യോഗസ്ഥന്റെ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായാണ് വിവരം. ഇന്നലെയാണ് സംഭവം. സെയ്ദലി അജ്സൽ എന്ന ജയിൽ ഉദ്യോഗസ്ഥനെ ശ്വാസം മുട്ടിക്കുന്ന തരത്തിൽ കഴുത്തിന് പിടിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ മൂന്ന് തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. വിഷ്ണു, ആദർശ്, ബ്രഹ്മജിത്ത് എന്നീ തടവുകാർക്കെതിരെയാണ് കേസടുത്തത്. ജയിലർ നൽകിയ നിർദേശം അനുസരിക്കാൻ തയാറാകാതെ ഇവർ മർദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി.



