ആരെയും വേട്ടയാടാൻ ഉദ്ദേശമില്ല… മാസപ്പടി കേസ് അന്വേഷണം നിയമപരമായ ബാധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കാര്യങ്ങൾ ചെയ്യുമ്പോൾ നിയമപരമായ ബാധ്യതകളാണ് പാലിക്കുന്നതെന്നും ആരെയും വേട്ടയാടാനോ പ്രതികാര ബുദ്ധിയോ സർക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമോപദേശത്തിൽ സുപ്രീം കോടതി വിധി വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്നും, കേരള പൊലീസിന് കൈമാറിയാൽ അന്വേഷണം നടത്തിയേ മതിയാകൂ എന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രമേ എഫ്ഐആർ ഇടാവൂ എന്നും കോടതി ഉത്തരവുണ്ട്.

അന്വേഷണം പൂർണ്ണമായും നിയമപരമായ നടപടിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളപ്പിറവിക്ക് ശേഷമുള്ള 70-ാം വർഷം ‘ഫെസ്റ്റിവൽ കേരള’ എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വയോജന ക്ഷേമ വകുപ്പിന്റെ പേര് ‘മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്’ എന്ന് മാറ്റിയിട്ടുണ്ട്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ ബോധവത്കരണവും കർശന നടപടികളും സ്വീകരിക്കും. കൂടാതെ, ലോക കേരള സഭ പിരിച്ചുവിടുമെന്നും പ്രവാസികൾക്കായി പകരം സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Back to top button