സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ ആക്രമണം; പിന്നിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ..

കോഴിക്കോട് വിദ്യാർഥികൾക്ക് നേരെ ആക്രമണം. പുറത്തുനിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അവിടനല്ലൂർ എൻഎൻ കക്കാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളുടെ തുടർച്ചയായാണ് അക്രമം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണ് തങ്ങളെ മർദിച്ചതെന്ന് പരിക്കേറ്റ വിദ്യാർഥികൾ ആരോപിച്ചു. അവർ മുൻവൈരാഗ്യത്തിന്റെ പേരിൽ തങ്ങളെ മർദിച്ചെന്നാണ് വിദ്യാർഥികൾ പറയുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button