കേരള സർക്കാരിൻറെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടോ? കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ചോദ്യവുമായി എം എ ബേബി

ഇഡി ശുപാർശയിൽ പിണറായി വിജയനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കേസ് സിപിഎമ്മിനെതിരാണെന്നും, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബേബി ദില്ലിയിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിൻറെ വേട്ടയ്ക്ക് കേരള സർക്കാർ കൂട്ടുനിൽക്കുകയാണ്. കോൺഗ്രസിൻറെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സർക്കാരിൻറെ ഈ നടപടിയെ പിന്തുണയ്ക്കുമോയെന്ന് വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
ദില്ലി: ഇഡി ശുപാർശയിൽ പിണറായി വിജയനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കേസ് സിപിഎമ്മിനെതിരാണെന്നും, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബേബി ദില്ലിയിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിൻറെ വേട്ടയ്ക്ക് കേരള സർക്കാർ കൂട്ടുനിൽക്കുകയാണ്. കോൺഗ്രസിൻറെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സർക്കാരിൻറെ ഈ നടപടിയെ പിന്തുണയ്ക്കുമോയെന്ന് വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു.




