മുട്ടിൽ മരംമുറി വഞ്ചനക്കേസ്… അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും….

വിവാദപരമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ നിറുത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം.

കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ സമാനമായ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വയനാട്ടിലെ കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന വാദമാണ് ഹൈക്കോടതി നിരസിച്ചത്. തുടർന്ന് ചോറ്റാനിക്കര കോടതിയിൽ വിചാരണ പുനരാരംഭിക്കാൻ നിർദേശിച്ചതിനെ തുടർന്നാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.

Related Articles

Back to top button